Friday, August 17, 2012

Windows Malayalam in Ubuntu

ഉബുണ്ടുവില്‍ Unicode Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ്  ഉള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന് Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail അയയ്ക്കുന്നവര്‍ pdf  format ലേയ്ക്ക്  മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
  1. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
  2. ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
  3. പുതുതായി ലഭിച്ച  ism_fonts എന്ന  folder തുറക്കുക.
  4. Edit – Select all
  5. Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
  6. ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
  7. Application – Accessories – Terminal
  8. sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  9. Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
  10. ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
  11. usr  -  share  -  fonts  -  truetype  -  ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
  12. Edit  -  Paste.
  13. എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍ മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.

3 comments:

  1. ഉബുണ്ടുവും ഞാനുമായി ഒരു ബന്ധവുമില്ല

    അതൊക്കെ പോട്ടെ, പെരുവന്താനത്തൊന്നും മഴമൂലം നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന് വിശ്വസിക്കുന്നു.

    ReplyDelete
    Replies
    1. ഉബുണ്ടുവുമായി ബന്ധം സ്ഥാപിച്ച് നോക്കാവുന്നതാണ്. ... പിന്നെ നാശനഷ്ടങ്ങള്‍.. ചില്ലറ...

      Delete
  2. ഞാന്‍ ഉബുണ്ടു12.4 ആണ്‍ ഉപയോഗിക്കുന്നത് അതില്‍ മലയാളം നന്നായി റ്റൈപ്പു ചെയ്യാന്‍ പറ്റുന്നുണ്ട് ക്രോമിയം ബ്രൊവ്സറില്‍ റ്റൈപ്പുചെയ്യുമ്പോള്‍ ചില്ലുകള്‍ പ്ര് ശ്നമാകുന്നു

    ReplyDelete