Monday, November 4, 2013

roymundakayam.blogspot.in

ഈ ബ്ലോഗ് കൂടുമാറുകയാണ്.....
വെറുതെ.... ഈ ബ്ലോഗിന്റെ പേരിനോട് ഒരിഷ്ടക്കുറവ്...
പുതിയ ബ്ലോഗ് roymundakayam.blogspot.in 
ഈ ബ്ലോഗിലുള്ള എല്ലാക്കാര്യങ്ങളും പുതിയതിലേയ്ക്ക് import ചെയ്തിട്ടുണ്ട്.
മാത്രമല്ല, കുറച്ചുദിവസങ്ങള്‍ക്കു ശേഷം ഈ ബ്ലോഗിന്റെ address കൊടുത്താല്‍ ലഭിക്കുന്നത് പുതിയ ബ്ലോഗായിരിക്കും.

ഒരു ബ്ലോഗിന്റെ address കൊടുക്കുമ്പോള്‍ മറ്റൊരു ബ്ലോഗിലേയ്ക്ക്ഓട്ടോമാറ്റിക് ആയി redirect ചെയ്യാന്‍ കഴിയും. എങ്ങനെയെന്നറിയാന്‍ ഇവിടെ CLICK ചെയ്യുക.

Saturday, August 24, 2013

Easy PF Calculator- TA&NRA- with New Forms

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
  • ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
  • ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill  More  Applicants എന്ന Program കൂടി  Download ചെയ്ത് ഉപയോഗിയ്ക്കുക.
  • ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.

Monday, March 18, 2013

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും.
  • Alt Key അമര്‍ത്തിക്കൊണ്ട് F2 Key അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തില്‍ gnome-about-me എന്ന് type ചെയ്ത് Run അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തിലെ Image Icon ല്‍ Click ചെയ്യുക.
  • Browse ചെയ്ത് ഇഷ്ടമുള്ള image തെരഞ്ഞെടുത്ത് Open അമര്‍ത്തുക.
  • കഴിഞ്ഞു.... ഇനി Username പ്രദര്‍ശിപ്പിക്കുന്ന എല്ലാ സ്ഥലത്തും ചിത്രവും ഉണ്ടാവും.
  • System - Administration - Users and Groups പരിശോധിക്കൂ...


Monday, October 29, 2012

GROUP SMS SITES

TRAI യുടെ നിയന്ത്രണം വരുന്നതുവരെ GROUP SMS അയയ്ക്കുന്നതിന് പലരും SMS സൈറ്റുകളെ ആശ്രയിച്ചിരുന്നു. AEO, DEO, SSA ഓഫീസുകള്‍ അറിയിപ്പുകള്‍ നല്‍കുന്നതിനും, സംഘടനകള്‍ അംഗങ്ങളെ വിവരം അറിയിക്കുന്നതിനും, സൗഹൃദസന്ദേശങ്ങള്‍ കൈമാറുന്നതിനും .... ഇങ്ങനെ പല തരത്തില്‍ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടിരുന്നപ്പോഴാണ് TRAI യുടെ നിയന്ത്രണം വരുന്നത്. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി GROUP SMS അയയ്ക്കാന്‍ കഴിയുന്ന സൈറ്റുകളുണ്ട്.

1.Fast2Sms.com


ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 5000 sms അയയ്ക്കാന്‍ കഴിയും. അതും 24 മണിക്കൂറും അയയ്ക്കാം എന്ന പ്രത്യേകതയുമുണ്ട്. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ എന്നതും site അല്പം slow ആണെന്നതും ക്ഷമിക്കാം. ഈ സൈറ്റില്‍ നിന്നും Promotional/Marketing  SMS അനുവദിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

2.site2sms.com


ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍  24 മണിക്കൂറും sms അയയ്ക്കാം. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്നതാണ് പ്രത്യേകത. അനുവാദം  നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ 01130130100 എന്ന നമ്പറിലേയ്ക്ക് ഒരിയ്ക്കല്‍ വിളിക്കണമെന്നുമാത്രം. നമ്പര്‍ കണ്ട് പേടിക്കേണ്ട. 50 പൈസയില്‍ താഴെയേ ചെലവു വരൂ.

3.160by2.com


ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 50 sms മാത്രമേ അയയ്ക്കാന്‍ കഴിയൂ.  24 മണിക്കൂറും അയയ്ക്കാം. ഒരാള്‍ക്ക് 5 Group അനുവദിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പില്‍ 10 പേര്‍ . അങ്ങനെ 50 പേര്‍ക്ക് sms അയയ്ക്കാം. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്ന പ്രത്യേകത ഈ സൈറ്റിലുമുണ്ട്. അനുവാദം  നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ അയാള്‍ക്കു ലഭിക്കുന്ന invitation sms ലെ കോഡ് തന്നിരിക്കുന്ന server നമ്പറിലേയ്ക്ക്  ഒരിയ്ക്കല്‍ sms അയയ്ക്കണം.ഒരു sms ന്റെ ചെലവേ വരൂ.

Friday, August 17, 2012

Windows Malayalam in Ubuntu

ഉബുണ്ടുവില്‍ Unicode Malayalam Fonts ആണ് ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇതു തന്നെ ഉപയോഗിക്കണമെന്ന് ഗവ . ഉത്തരവ്  ഉള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ മലയാളത്തിലുള്ള E mail വായിക്കുന്നതിന് Font പ്രശ്നം ഉണ്ടാകാറില്ല. എന്നാല്‍ പുറത്തുള്ള ചില ഏജന്‍സികളും മറ്റും Windows ല്‍ പ്രവര്‍ത്തിക്കുന്ന ISM Software ആണ് മലയാളത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അവരുടെ സിസ്റ്റത്തില്‍ ഇത് വായിക്കാന്‍ കഴിയുന്നതുകൊണ്ട് മറ്റെല്ലാവര്‍ക്കും ഇത് വായിക്കാം എന്നാണ് അവരുടെ ധാരണ. ഇങ്ങനെ Mail അയയ്ക്കുന്നവര്‍ pdf  format ലേയ്ക്ക്  മാറ്റി അയയ്ക്കുകയായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ പലരും അങ്ങനെ ചെയ്യുന്നില്ല…..
ഈ പ്രശ്നം മറികടക്കാന്‍ ഉബുണ്ടുവില്‍ ISM Fonts ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
  1. ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ISM Fonts ഡൗണ്‍ലോഡ് ചെയ്യുക.
  2. ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
  3. പുതുതായി ലഭിച്ച  ism_fonts എന്ന  folder തുറക്കുക.
  4. Edit – Select all
  5. Edit – Copy എന്ന ക്രമത്തില്‍ കോപ്പി ചെയ്യുക.
  6. ism_fonts എന്ന ഫോള്‍ഡര്‍ close ചെയ്യാം.
  7. Application – Accessories – Terminal
  8. sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  9. Password ചോദിക്കും. അത് type ചെയ്യുക.Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല)
  10. ഇടതുവശത്ത് കാണുന്ന File System ക്ലിക്ക് ചെയ്യുക.
  11. usr  -  share  -  fonts  -  truetype  -  ttf-malayalam-fonts എന്ന ക്രമത്തില്‍ തുറക്കുക.
  12. Edit  -  Paste.
  13. എല്ലാ ഫോള്‍ഡറുകളും close ചെയ്യുക.
താഴെക്കൊടുത്തിരിക്കുന്ന Windows Mal.Testing File ഡൗണ്‍ലോഡ് ചെയ്ത് വായിക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. കഴിയുന്നില്ലെങ്കില്‍ മാത്രം, കൊടുത്തിരിക്കുന്ന ttf-mscorefonts-installer ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.

Thursday, July 26, 2012

BSNL Land Bill - Online Payment

BSNL Land ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. Internet Banking, Credit Card, ATM Card ഇവയിലേതെങ്കിലും ഉണ്ടായിരുന്നാല്‍ മതി.www.bsnl.in എന്ന സൈറ്റില്‍ പ്രവേശിച്ച് Pay Landline/Broadband Bill എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. New User? Sign up എന്ന ലിങ്ക് വഴി പുതിയ user ആയി വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ചില മെച്ചങ്ങളുണ്ട്. പുതിയ user ആയി രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ Quick Pay എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. തുടര്‍ന്ന് screen ല്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ബില്ല്  അടയ്ക്കാന്‍ കഴിയും.

Wednesday, May 30, 2012

പിന്നെയും... തുലാവര്‍ഷപ്പച്ച...

കടം കൊണ്ടൊരീ ശീര്‍ഷകത്തില്‍ കുറിക്കാം
ഞാനെന്റെ ഹൃദയത്തിന്‍ മുറിപ്പാടുകള്‍ !
ഇറ്റുവീഴുന്നൊരീ രക്തതുള്ളികളില്‍
വിരിയട്ടൊരായിരം സ്നേഹപുഷ്പങ്ങള്‍..

          തുലാവര്‍ഷമിനിയുമിങ്ങണയണം
          ഉണങ്ങി വരണ്ടൊരീ മരൂഭൂമിയില്‍
          മരുപ്പച്ച തീര്‍ക്കുവാനണയണം
          ധരിത്രിയിവിടെ ത്രസിച്ചു നില്‍ക്കുന്നൂ..

വന്ധ്യമേഘങ്ങളെ നോക്കിയെന്നും
നെടുവീര്‍പ്പയയ്ക്കും, പിന്നെകിനാവു കാണും
ഗദ്ഗദങ്ങളെന്നുമീ മണ്ണിനെ
ചുട്ടുനീറ്റുന്നൂ,ചാമ്പലായ് ദഹിക്കുന്നൂ..

          തുലാവര്‍ഷപ്പച്ചകളൊരോര്‍മയില്‍
          തരുക്കളായ് ലതകളായ് നില്‍ക്കുന്നൂ
          പൂക്കളും ശലഭങ്ങളുമിടചേര്‍ന്നാ-
          ദൃശ്യമിന്നൊരു പകല്‍ക്കിനാവു മാത്രം.

ഈ മണ്ണിലിനിയും വര്‍ഷിക്കുമോ
ഗഗനമേ നിന്റെ പീയൂഷധാര ?
മറ്റൊരു മേഘരാഗം പാടുവാന്‍
ഇനിയുംവരുമോ പ്രേമഗായകന്‍ ?

           നഷ്ടമായ തുലാവര്‍ഷത്തിനായിന്നും
           കാതോര്‍ത്തു കാത്തിരിക്കുന്ന വേഴാമ്പലേ ..
           മഴയെത്തുവാനായി നോമ്പുനോക്കും
           നിന്‍ വ്രതശുദ്ധിയാരു കണ്ടൂ?

വസന്തങ്ങളെത്രമേല്‍ കൊഴിഞ്ഞാലുമീ-
കാലചക്രമെത്രയേറെയുരുണ്ടാലും
മറവിയാകും മാറാലയ്ക്കാകുമോ..
മറയ്ക്കുവാനീ തപ്തചിന്തകളെന്നേയ്ക്കും

          അന്തരംഗം വെളിവാക്കുവാന്‍
          ഭാഷയതപൂര്‍ണ്ണമെന്നു പാടിയ
          മഹാകവേ ഇന്നുമെന്നും
          നീയനശ്വരനായ് വാഴ്ക !!




Saturday, May 12, 2012

കൊടുക്കാത്ത പൂവ്

ഒരിക്കല്‍...
എന്റെ മുറ്റത്തെ
റോസാച്ചെടിയില്‍ ഒരു പൂ വിരിഞ്ഞു.
അതിന്റെ സുഗന്ധം
എല്ലാവര്‍ക്കും ഇഷ്ടമായി.
അതിന്റെ നിറം
മനം മയക്കുന്നതായിരുന്നു.
അതു സ്വന്തമാക്കാന്‍
സുന്ദരികളുടെ
ഒരു നീണ്ടനിരയുണ്ടായിരുന്നു.
പക്ഷേ...
ഞാനതാര്‍ക്കും കൊടുത്തില്ല.
അവരൊക്കെ എന്നെ ശപിച്ചു .
ഒടുവില്‍....
അത് വാടിക്കൊഴിഞ്ഞ്
നിലത്തുവീണു.
അത്....
ആര്‍ക്കെങ്കിലും
കൊടുക്കേണ്ടതായിരുന്നു.

Thursday, May 3, 2012

ഷോപ്പിംഗ് ഓണ്‍ലൈനില്‍..... Online Shopping

ഓണ്‍ലൈന്‍ യുഗമാണല്ലോ ഇത്.... ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റി  ഇതാ ചില കാര്യങ്ങള്‍..... ചിലരെങ്കിലും ആശങ്കപ്പെടുന്നതുപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സാഹസം പിടിച്ച ഒന്നല്ല.പിന്നെ Internet മായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും അതീവ ജാഗ്രതപുലര്‍ത്തണമെന്ന അടിസ്ഥാനപാഠം ഇവിടെയും ഓര്‍ക്കുക.
ഓണ്‍ലൈന്‍ ഷോപ്പിംഗ്  സൈറ്റുകള്‍ നിരവധിയാണ്. വിശ്വസനീയമായ സൈറ്റ് തെരഞ്ഞെടുക്കുക.
  • ഷോപ്പിംഗ് നടത്താനുള്ള site ല്‍ പ്രവേശിച്ച് ഉല്പന്നം തെരഞ്ഞെടുക്കുക.
  • Buy Order നല്‍കുക.
  • ഇതോടെ പണം നല്‍കാനുള്ള രീതി തെരഞ്ഞെടുക്കാനുള്ള options ലഭിക്കും.
  • Internet Banking, Credit Card, Debit cum ATM Card ഇവയില്‍ ഏതെങ്കിലും രീതിയില്‍ പണമടയ്ക്കാം.
  • ഇതൊന്നും ഉപയോഗിക്കാതെ ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തുമ്പോള്‍ കൊറിയര്‍കാരന്റെ കൈയില്‍ പണം ഏല്പിച്ചാലും മതി.ഇതിന് Cash On Delivery (COD) എന്നു പറയും. ചില സൈറ്റുകള്‍ ഈ സൗകര്യം അനുവദിക്കുന്നില്ല.
കമ്പനിയില്‍നിന്നും നേരിട്ട് ഉപഭോക്താവിന് purchase ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇടനിലക്കാര്‍ ഒഴിവാകുന്നു എന്നതിനാല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍  ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം.
ഇലക്ട്രോണിക്, ഹോം അപ്ലയന്‍സസ്, ടെക്സ്റ്റൈല്‍, ....... എന്തും ഓണ്‍ലൈനില്‍ കിട്ടും.
ചില ഓണ്‍ലൈന്‍ ഷോപ്പിംഗ്  സൈറ്റുകള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് സംബന്ധിച്ച കുറേ വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും......

Thursday, April 19, 2012

Online Bookmarking.. ഓണ്‍ലൈന്‍ ബുക്ക്മാര്‍ക്കിംഗ്..

നാം നിത്യേന എത്രയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു.പലരും സൈറ്റുകള്‍ പിന്നീടുള്ള ആവശ്യത്തിനായി  ബുക്ക്മാര്‍ക്ക് ചെയ്തു വയ്ക്കാറുണ്ട്.എന്നാല്‍ ഇങ്ങനെ ബുക്ക്മാര്‍ക്ക് ചെയ്ത വിലാസം ആ കമ്പ്യൂട്ടറില്‍ മാത്രമേ ഉണ്ടാവൂ.മറ്റൊരു കമ്പ്യൂട്ടറില്‍ ഇത് ലഭിക്കില്ല. ഇതിനൊരു പരിഹാരമാണ് Online Bookmarking. ഇതിന് സഹായിക്കുന്ന നിരവധി സൈറ്റുകളുണ്ട്. ഇക്കൂട്ടത്തില്‍ വളരെ ലളിതമായ ഒരു സൈറ്റാണ്  www.easybm.com. ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു അക്കൗണ്ട് നിര്‍മ്മിച്ചാല്‍, നമ്മുടെ കമ്പ്യൂട്ടറില്‍ ബുക്ക്മാര്‍ക്ക് ചെയ്തിട്ടുള്ള  വിലാസങ്ങള്‍ ഈ സൈറ്റിലേക്ക് import ചെയ്യാനുള്ള സൗകര്യമുണ്ട്. പിന്നീട് നമുക്ക് ആവശ്യമുള്ള വിലാസങ്ങള്‍ category തിരിച്ച് സൂക്ഷിക്കാനും കഴിയും.
easybm.com ലേക്ക് import ചെയ്യുന്ന വിധം
ഇതിനായി ആദ്യം നമ്മുടെ കമ്പ്യൂട്ടറില്‍ ബുക്ക്മാര്‍ക്ക് ചെയ്തിട്ടുള്ള  വിലാസങ്ങള്‍ export ചെയ്യണം. ഓരോ browser നും ഓരോ രീതിയിലാണ് exporting.ഉദാഹരണത്തിന് Mozilla Firefox......
Bookmarks മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും താഴെയായി unsorted bookmarks എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുന്നതോടെ പുതിയൊരു ജാലകം ലഭിക്കും.Import and Backup - Export Bookmarks into HTML എന്ന ക്രമത്തില്‍ ഫയല്‍ സേവ് ചെയ്യാം. Mozilla Firefox ന്റെ പഴയ versions ല്‍ Bookmarks മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന organise bookmarks എന്ന ലിങ്കിലൂടെയാണ് ഇത് ചെയ്യേണ്ടത്.
ഇങ്ങനെ export ചെയ്ത് ലഭിച്ച html file ആണ് easybm ലേക്ക് import ചെയ്യേണ്ടത്.
ഇതിനായി easybm ല്‍ login ചെയ്ത് import എന്ന tab ല്‍ ക്ലിക്ക് ചെയ്യുക.export ചെയ്ത് ലഭിച്ച html file സെലക്ട് ചെയ്യുക... OK..

കൂടാതെ Settings  എന്ന tab വഴി ഒരു public URL നിര്‍മ്മിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. താഴെക്കൊടുത്തിരിക്കുന്ന public URL ക്ലിക്ക് ചെയ്ത് നോക്കൂ.......

http://www.easybm.com/p/itskattappana