Monday, October 3, 2011

ജിമ്പ് ഉപയോഗിച്ച് ആനിമേഷന്‍ ചിത്രം - ഭാഗം - 2

2 ചിത്രങ്ങളാണ് മുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
  • പെണ്‍കുട്ടി ഇടതുവശത്ത് താഴെയും ആണ്‍കുട്ടി വലതുവശത്ത് മുകളിലും
  • പെണ്‍കുട്ടി ഇടതുവശത്ത് മുകളിലും ആണ്‍കുട്ടി വലതുവശത്ത് താഴെയും
ഒരേ അളവില്‍ .png ഫോര്‍മാറ്റിലുള്ളതാണ്  ചിത്രങ്ങള്‍.

ചിത്രത്തിന് Animation നല്‍കാന്‍...
  1. Gimp തുറക്കുക.
  2. File - New
  3. പുതിയ window ലഭിക്കും.width ,height എന്നിവ നമ്മുടെ ചിത്രത്തിന്റെ size നല്‍കി OK അമര്‍ത്തുക.
  4. പുതിയ canvas ലഭിക്കും.layer pallette ശ്രദ്ധിക്കുക.background layer മാത്രമേ ഉള്ളൂ.2 layer കൂടി ആവശ്യമുണ്ട്.ഇതിനായി layer - new layer ക്ലിക്ക് ചെയ്യുക.layer ന് പേരു നല്‍കി OK അമര്‍ത്തുക.(layer pallette ദൃശ്യമാവുന്നില്ലെങ്കില്‍ windows - dockable dialogs - layers)
  5. layer 1 സെലക്ട് ചെയ്യുക.File - Open. ചിത്രം 1 select ചെയ്ത് Open അമര്‍ത്തുക.
  6. പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
  7. നമ്മുടെ canvas ല്‍ Edit - Paste നല്‍കുക
  8. layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
  9. layer 2 സെലക്ട് ചെയ്യുക. File - Open. ചിത്രം 2 select ചെയ്ത് Open അമര്‍ത്തുക.
  10. പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
  11. നമ്മുടെ canvas ല്‍ Edit - Paste നല്‍കുക.  layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
  12. background layer  സെലക്ട് ചെയ്യുക.delete ചെയ്യുക. (background കളയാതെയും ചെയ്യാം. ഇവിടെ web page ല്‍ ആയതുകൊണ്ട് കളഞ്ഞെന്നു മാത്രം)
  13. File - Save as ക്ലിക്ക് ചെയ്യുക.
  14. കിട്ടുന്ന പുതിയ window യില്‍ File name, Location ഇവ നല്‍കി save  ചെയ്യുക.File name നല്‍കുമ്പോള്‍ .gif എന്ന extension നല്‍കണം.(ഉദാ: my picture.gif)
  15. കിട്ടുന്ന പുതിയ window യില്‍ save as animation എന്ന option നല്‍കി export button ക്ലിക്ക് ചെയ്യുക.
  16. പുതിയ window ലഭിക്കും.Delay between frames എന്നിടത്ത് സമയം ക്രമീകരിക്കാം. മേല്‍ ഉദാഹരണത്തില്‍ 1500 മില്ലിസെക്കന്റ് നല്‍കിയിരിക്കുന്നു. ഈ window യിലുള്ള Frame disposal option മാറ്റി പരീക്ഷിക്കാവുന്നതാണ്.
  17. Save button ക്ലിക്ക് ചെയ്യുക. നമ്മുടെ Animation ചിത്രം റെഡി !!!
ഈ ചിത്രങ്ങള്‍ download ചെയ്ത് GIMP ല്‍ തുറന്നാല്‍ കൂടുതല്‍ വ്യക്തമാകും

2 comments:

  1. ജിമ്പ് ഉപയോഗിച്ചു അനിമേഷന്‍ ചെയ്യാമെന്ന് അറിഞ്ഞതില് സന്തോഷം
    കൂടുതല്‍ അനിമെഷനുകള്ക്കായി കാത്തിരിക്കുന്നു

    ReplyDelete
  2. സര്‍വളരെ വളരെ സന്തോഷം
    അനിമേഷന്‍ ചെയ്തുനോക്കി
    ഗംഭീരം
    അറിവുകള്‍ പങ്കുവയ്ക്കാനുള്ള സുമനസ്സിന് നന്ദി

    ReplyDelete