Wednesday, May 11, 2011

സ്തുതിക്കണം...ഈ ubuntu live cd യെ....

എന്റെ മെഷീനില്‍ windows xp യും IT@school ubuntu 9.10 യും ഉണ്ടായിരുന്നു. IT@school ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്യാനായി windows ന്റെ disc management ല്‍ ചെന്ന് ubuntu ഉള്‍പ്പെടുന്ന ഡ്രൈവുകള്‍ delete ചെയ്തു.അതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു.മര്യാദയ്ക്ക് ubuntu ഉപയോഗിച്ച് partition നടത്തിയാല്‍ മതിയായിരുന്നു.എന്നാല്‍ അബദ്ധത്തില്‍ രണ്ട് windows ഡ്രൈവുകള്‍ കൂടി deleteആയി.മെഷീനില്‍ ഉബുണ്ടു ഇല്ലാത്ത അവസ്ഥ. 
     
   Ubuntu ന്റെ സ്ഥലവും delete ആയwindows ഡ്രൈവുകളുടെ സ്ഥലവും ചേര്‍ന്ന് Free Space ആയി മാറി.windows ഡ്രൈവുകളിലെ data ആവശ്യമുള്ളതായിരുന്നു. ഏകദേശം 60GB dataഅശ്രദ്ധ കൊണ്ട് നഷ്ടമായി. system ഓഫ് ചെയ്താല്‍, grub നഷ്ടപ്പെട്ടതുകൊണ്ട് windows ലും കയറാന്‍ പറ്റില്ല എന്ന അവസ്ഥ. 
    
   Data recover ചെയ്യാന്‍ ഒരു ശ്രമം നടത്താന്‍ തീരുമാനിച്ചു.ഭാഗ്യത്തിന് സമയം ഏകദേശം രാത്രി 10 മണി. ഉറക്കത്തിന് സലാം....നെറ്റ് connect ചെയ്തു.സേര്‍ച്ച് ബോക്സില്‍ Data recovery in windows XP എന്നടിക്കേണ്ട താമസം...നൂറുകണക്കിന് free software കള്‍ download ന് തയ്യാറായി നിരനിരയായി നില്‍ക്കുന്നു.  
ഹാവൂ..സമാധാനം!!  
ഏതെങ്കിലുമൊന്ന് install ചെയ്ത് എന്റെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു.  
ഒരു free software കണ്ടുപിടിച്ച് download ചെയ്തു.install ചെയ്തു.പ്രവര്‍ത്തിപ്പിച്ചുനോക്കി. എന്തൊക്കെയോ പ്രശ്നം .......
അടുത്ത free software പരീക്ഷിച്ചു. രക്ഷയില്ല.... അടുത്തത്.....അടുത്തത്.....അടുത്തത്.....അങ്ങനെ കുറേ.... 
അവസാനം ഒരെണ്ണം കിട്ടി.... 
Software പ്രവര്‍ത്തിപ്പിച്ചപ്പോള്‍, delete ആയ ഫയലുകള്‍ ഒന്നൊന്നായി പൊക്കിയെടുത്തു കൊണ്ടുവന്നു.  
ഹായ്...രക്ഷപെട്ടു...ഇത്തിരി ഉറക്കമിളച്ചാലെന്താ ...കാര്യം നടന്നല്ലോ...
പ്രതീക്ഷയോടെ save button ക്ലിക്ക് ചെയ്തു.  
സ്ക്രീനില്‍ ഒരു മെസ്സേജ്....... 
ഇത് demo version ആണ്. അതുകൊണ്ട് save ചെയ്യാന്‍ കഴിയില്ല. Full version വേണമെങ്കില്‍ താഴെക്കാണുന്ന dollar അടയ്ക്കുക.  
ഒരു കാര്യം മനസ്സിലായി. Free Software എന്ന് പേരേ ഉള്ളു.പലതും demo version, trial version ഒക്കെയാണ്. കാശു കൊടുത്താലേ കാര്യം നടക്കൂ. 
അപ്പോള്‍ ആ വഴിയും അടഞ്ഞു. ഇനിയെന്തു മാര്‍ഗം?  
തല്‍കാലം ശ്രമം ഉപേക്ഷിച്ചു. shut down ചെയ്തു.system അതേ അവസ്ഥയില്‍ സൂക്ഷിച്ചു. delete ആയ data വീണ്ടെടുക്കാന്‍ ഏതെങ്കിലും technician മാരെ സമീപിക്കാമെന്ന് തീരുമാനിച്ചു. ഉള്ള സമയം അത്ര സമാധാനത്തോടെയല്ലെങ്കിലും ഉറങ്ങാം.ബാക്കി പിന്നെ...
പരിചയമുള്ള കുറേപേരോട് അന്വേഷിച്ചു. 
Data വീണ്ടെടുക്കാം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. 
"മെനക്കെട്ട പണിയാണ്.... വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ആലോചിക്കുക.....2000 – 3000 രൂപ ചെലവ് വരും......” ഇങ്ങനെയൊക്കെയാണ് മറുപടി കിട്ടിയത്. 
അപ്പോള്‍ ആ വഴിയും അടഞ്ഞു. ഇനിയെന്തു മാര്‍ഗം?

mathsblog ലെ ഹസൈനാര്‍ മാഷിന്റെ പോസ്റ്റ് കണ്ടു.ഉബുണ്ടുവില്‍ foremost ഇന്‍സ്റ്റാള്‍ ചെയ്ത് delete ആയ ഫയലുകള്‍ recover ചെയ്യുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പക്ഷേ നിലവില്‍ എന്റെ machine ല്‍ ഉബുണ്ടു ഇല്ലാത്തതിനാല്‍ ഈ രീതിയും പരീക്ഷിക്കാന്‍ നിവൃത്തിയില്ല. 
അപ്പോള്‍ ആ വഴിയും അടഞ്ഞു. ഇനിയെന്തു മാര്‍ഗം?
ഹസൈനാര്‍ മാഷിന്റെ പോസ്റ്റില്‍നിന്നും 'testdisk' Data Recovery Program , IT @ school ubuntuല്‍ ഉണ്ട്എന്ന വിലയേറിയ വിവരം കിട്ടി.അങ്ങനെയെങ്കില്‍ ubuntu live cd ഉപയോഗിച്ച് testdisk പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. 
Net ല്‍ testdisk പരതി. 
Data recover ചെയ്യാനുള്ള മാര്‍ഗങ്ങള്‍ screenshot സഹിതം വിശദീകരിച്ചിരിക്കുന്നു. വലിയ ആവേശമൊന്നും തോന്നിയില്ല. ഒന്നു നോക്കാം...........
ubuntu live cd ഉപയോഗിച്ച് windows ന്റെ നഷ്ടപ്പെട്ട partition വീണ്ടെടുക്കുന്ന വിധം

  1.System സ്റ്റാര്‍ട്ട് ചെയ്ത് cd tray യില്‍ ubuntu live cd ഇട്ട്     Restart ചെയ്യുക.
  1. cd യില്‍ നിന്നും boot ചെയ്ത് അല്പസമയത്തിനകം Try Ubuntu, Install Ubuntu ഇങ്ങനെ രണ്ട് option കാണിക്കും.
    (cd യില്‍ നിന്നും boot ചെയ്തില്ലെങ്കില്‍ BIOS setup ല്‍ ചെന്ന് First boot device – CD Rom ആക്കുക)
  2. Try Ubuntu എന്ന option ക്ലിക്ക് ചെയ്യുക.
  3. അല്പസമയത്തിനകം ഉബുണ്ടുവിന്റെ desktop ദൃശ്യമാകും.
  4. Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal – ല്‍ എത്തുക.
  5. Terminal – ല്‍ testdisk എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  6. Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  7. Sudo എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  8. Password ആവശ്യപ്പെടും. type ചെയ്ത് Enter അമര്‍ത്തുക. (password ടൈപ്പ് ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണാന്‍ കഴിയില്ല)
  9. വീണ്ടും Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  10. Hard disk size പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും. സിസ്റ്റത്തിലുള്ള Hard disk ന്റെ ശരിയായ size തന്നെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
  11. Proceed എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  12. Partition table type എന്ന ഭാഗത്തെത്തും. Autodetect വഴിശരിയായ Partition table type കണ്ടെത്തി പ്രദര്‍ശിപ്പിച്ചിരിക്കും. Enter അമര്‍ത്തുക.
  13. Analyse എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  14. Partition structure പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും.
  15. Quick search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
  16. Should testdisk search for partition created under vista? എന്ന ചോദ്യവുമായി പുതിയ ജാലകം പ്രത്യക്ഷപ്പെടും. YES എന്ന് type ചെയ്ത് Enter അമര്‍ത്തുക.
  17. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും പ്രദര്‍ശിപ്പിച്ചിരിക്കും.Enter അമര്‍ത്തുക. ( p അമര്‍ത്തിയാല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കാണാം.തിരികെ വരാന്‍ q അമര്‍ത്തുക.)
  18. Deeper search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Window ശ്രദ്ധിക്കുക.Partitions കൃത്യമാണെങ്കില്‍ Deeper search ആവശ്യമില്ല. Arrow key ഉപയോഗിച്ച് write എന്ന ഓപ്ഷനിലേയ്ക്ക് selection മാറ്റുക.Enter അമര്‍ത്തുക.
  19. നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു....
  20. Deeper search ആവശ്യമെങ്കില്‍ Deeper search എന്ന option സെലക്ട് ചെയ്ത് Enter അമര്‍ത്തുക.
  21. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കും. p അമര്‍ത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കണ്ട് ബോധ്യപ്പെടാം.
  22. തിരികെ വരാന്‍ q അമര്‍ത്തുക. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന window യിലെത്തും.
  23. Enter അമര്‍ത്തുക.
  24. Write എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Enter അമര്‍ത്തുക.