Thursday, September 29, 2011

ജിമ്പ് ഉപയോഗിച്ച് ആനിമേഷന്‍ ചിത്രം - ഭാഗം - 1

കേരളത്തിലെ ഹൈസ്കൂള്‍ ക്സാസ്സുകളില്‍ IT പാഠപുസ്തകത്തില്‍ GIMP എന്ന software അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ചെയ്യാവുന്ന ഒരു പ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുകളില്‍ കാണുന്ന ചിത്രം തന്നെ ആദ്യം വിശദീകരിക്കാം. 4ചിത്രങ്ങളാണ് മുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
  • പശ്ചാത്തലചിത്രം
  • ജിമ്പ്
  • ഉപയോഗിച്ച്
  • ആനിമേഷന്‍ ചിത്രം
400x300 അളവില്‍ .jpg ഫോര്‍മാറ്റിലുള്ളതാണ്  പശ്ചാത്തലചിത്രം.
ജിമ്പ്, ഉപയോഗിച്ച്, ആനിമേഷന്‍ ചിത്രം ഇവ മൂന്നും logos ഉപയോഗിച്ചു ചെയ്തതാണ്. അതിനായി......
  1. GIMP തുറക്കുക.(Application - Graphics - Gimp)
  2. File - Create - Logos ( Logos ന്റെ submenu ലഭിക്കും.ഏതെങ്കിലും select ചെയ്യുക)
  3. പുതിയ window ലഭിക്കും. Text എന്ന field ല്‍ ജിമ്പ് എന്ന് type ചെയ്യുക.OK നല്‍കുക
  4.  ആവശ്യപ്പെട്ട logo ലഭിക്കും.ആകര്‍ഷകമായി തോന്നിയില്ലെങ്കില്‍ ഇതേ രീതിയില്‍ മറ്റൊരു logo നിര്‍മ്മിക്കുക.
  5. logo പല layer ആയിട്ടാണ് നിര്‍മ്മിക്കപ്പെടുക.ഇതില്‍ നമുക്ക് താല്‍പര്യമില്ലാത്ത layer ഡിലീറ്റ് ചെയ്യാന്‍ കഴിയും. ഇതിനായി layer pallette ല്‍ നിന്നും layer ക്ലിക്ക് ചെയ്ത് select ചെയ്യുക.pallette ന്റെ താഴെയുള്ള delete button ല്‍ click ചെയ്യുക.(താഴെ വലതുവശത്തുള്ള ചുവന്ന വൃത്തം)
  6. layer pallette ദൃശ്യമാവുന്നില്ലെങ്കില്‍ windows - dockable dialogs - layers 
  7. ഓരോ layer ന്റെയും ഇടതു വശത്തുള്ള കണ്ണിന്റെ ചിത്രത്തില്‍ click ചെയ്താല്‍ ഓരോ layer ലും എന്താണുള്ളതെന്നറിയാം.ഇങ്ങനെ നമുക്ക് ആവശ്യമുള്ളത് ദൃശ്യമാക്കുക.പശ്ചാത്തലമായി നാം മറ്റൊരു ചിത്രം ഉപയോഗിക്കുന്നുണ്ട്.അതിനാല്‍ logo യുടെ background layer select ചെയ്ത് delete ചെയ്യുക.
  8. File - Save as ക്ലിക്ക് ചെയ്യുക.
  9. കിട്ടുന്ന പുതിയ window യില്‍ File name, Location ഇവ നല്‍കി save  ചെയ്യുക.File name നല്‍കുമ്പോള്‍ .png എന്ന extension നല്‍കണം.(ഉദാ: picture.png)
  10. ഇതേ രീതിയില്‍ നമുക്കാവശ്യമായ logos നിര്‍മ്മിക്കുക.
മുകളിലെ ഉദാഹരണത്തില്‍ പശ്ചാത്തലചിത്രവും മൂന്ന് logos ഉം ഉള്‍പ്പെടെ നാല് ചിത്രങ്ങളാണുള്ളത്.
ഇനിയാണ് ചിത്രത്തിന് Animation നല്‍കുന്ന പരിപാടി.
  1. Gimp തുറക്കുക.
  2. File - New
  3. പുതിയ window ലഭിക്കും.width 400,height 300 നല്‍കി OK അമര്‍ത്തുക.നമ്മുടെ പശ്ചാത്തലചിത്രത്തിന്റെ size ആണ് 400x300.
  4. പുതിയ canvas ലഭിക്കും.layer pallette ശ്രദ്ധിക്കുക.background layer മാത്രമേ ഉള്ളൂ.3 layer കൂടി ആവശ്യമുണ്ട്.ഇതിനായി layer - new layer ക്ലിക്ക് ചെയ്യുക.layer ന് പേരു നല്‍കി OK അമര്‍ത്തുക.(layer pallette ദൃശ്യമാവുന്നില്ലെങ്കില്‍ windows - dockable dialogs - layers)
  5. background layer സെലക്ട് ചെയ്യുക.File - Open. പശ്ചാത്തലചിത്രം select ചെയ്ത് Open അമര്‍ത്തുക.
  6. പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
  7. നമ്മുടെ canvas ല്‍ Edit - Paste നല്‍കുക
  8. layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
  9. layer 1 സെലക്ട് ചെയ്യുക. File - Open. ജിമ്പ് എന്നെഴുതിയ ചിത്രം select ചെയ്ത് Open അമര്‍ത്തുക.
  10. പുതിയ window യില്‍ ചിത്രം തുറന്നു വരും. Edit - Copy
  11. നമ്മുടെ canvas ല്‍ Edit - Paste നല്‍കുക. Tool box ലെ scale, move തുടങ്ങിയ tools ഉപയോഗിച്ച് സ്ഥാനം ശരിയാക്കുക. layer pallette ന്റെ താഴെക്കാണുന്ന anchor icon ക്ലിക്ക് ചെയ്യുക.
  12. ഇതേ രീതിയില്‍ മറ്റ് layer കളില്‍ മറ്റു രണ്ട് logos ഉം ക്രമീകരിക്കുക. 
  13. File - Save as ക്ലിക്ക് ചെയ്യുക.
  14. കിട്ടുന്ന പുതിയ window യില്‍ File name, Location ഇവ നല്‍കി save  ചെയ്യുക.File name നല്‍കുമ്പോള്‍ .gif എന്ന extension നല്‍കണം.(ഉദാ: my picture.gif)
  15. കിട്ടുന്ന പുതിയ window യില്‍ save as animation എന്ന option നല്‍കി export button ക്ലിക്ക് ചെയ്യുക.
  16. പുതിയ window ലഭിക്കും.Delay between frames എന്നിടത്ത് സമയം ക്രമീകരിക്കാം. മേല്‍ ഉദാഹരണത്തില്‍ 1000 മില്ലിസെക്കന്റ് നല്‍കിയിരിക്കുന്നു. ഈ window യിലുള്ള Frame disposal option മാറ്റി പരീക്ഷിക്കാവുന്നതാണ്.
  17. Save button ക്ലിക്ക് ചെയ്യുക. നമ്മുടെ Animation ചിത്രം റെഡി !!!


!!! മറ്റൊരു ഉദാഹരണവുമായി അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുക !!!

No comments:

Post a Comment