Sunday, January 8, 2012

ഉബുണ്ടു ലോഗിന്‍ സ്ക്രീനില്‍ യൂസര്‍ നെയിം കാണാതിരിക്കാന്‍..

ഉബുണ്ടുവിന്റെ ഒരു പ്രത്യേകതയാണ് login screen ല്‍ user names പ്രദര്‍ശിപ്പിക്കുന്നത്. പലരും അതൊരു സൗകര്യമായി കണക്കാക്കുന്നു. എന്നാല്‍ കൂടുതല്‍ users ഉണ്ടെങ്കില്‍ എല്ലാ പേരും കൂടി പ്രദര്‍ശിപ്പിക്കുന്നത് ഒരു അഭംഗിയായി ചിലര്‍ക്കെങ്കിലും തോന്നാം. മറ്റ് ചിലര്‍ക്ക് user name,password ഇവ രണ്ടും കൊടുത്ത് login ചെയ്യാനാവും താല്പര്യം.

login screen ല്‍ user names പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.

sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list true

അടുത്ത തവണ login ചെയ്യുമ്പോള്‍ user name,password ഇവ രണ്ടും കൊടുക്കേണ്ടി വരും. ഇങ്ങനെ ചെയ്ത ശേഷം പഴയതുപോലെ user names പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കില്‍ Terminal ല്‍ താഴെക്കാണുന്ന command പ്രവര്‍ത്തിപ്പിക്കുക.

sudo -u gdm gconftool-2 --set --type boolean /apps/gdm/simple-greeter/disable_user_list false

......പരീക്ഷണം നടത്തുന്നതിനു മുമ്പ്, രണ്ട് usernames അവയുടെ passwords ഇവ ഓര്‍മ്മയിലുണ്ടെന്ന് ഉറപ്പാക്കുക....

1 comment: