Wednesday, May 30, 2012

പിന്നെയും... തുലാവര്‍ഷപ്പച്ച...

കടം കൊണ്ടൊരീ ശീര്‍ഷകത്തില്‍ കുറിക്കാം
ഞാനെന്റെ ഹൃദയത്തിന്‍ മുറിപ്പാടുകള്‍ !
ഇറ്റുവീഴുന്നൊരീ രക്തതുള്ളികളില്‍
വിരിയട്ടൊരായിരം സ്നേഹപുഷ്പങ്ങള്‍..

          തുലാവര്‍ഷമിനിയുമിങ്ങണയണം
          ഉണങ്ങി വരണ്ടൊരീ മരൂഭൂമിയില്‍
          മരുപ്പച്ച തീര്‍ക്കുവാനണയണം
          ധരിത്രിയിവിടെ ത്രസിച്ചു നില്‍ക്കുന്നൂ..

വന്ധ്യമേഘങ്ങളെ നോക്കിയെന്നും
നെടുവീര്‍പ്പയയ്ക്കും, പിന്നെകിനാവു കാണും
ഗദ്ഗദങ്ങളെന്നുമീ മണ്ണിനെ
ചുട്ടുനീറ്റുന്നൂ,ചാമ്പലായ് ദഹിക്കുന്നൂ..

          തുലാവര്‍ഷപ്പച്ചകളൊരോര്‍മയില്‍
          തരുക്കളായ് ലതകളായ് നില്‍ക്കുന്നൂ
          പൂക്കളും ശലഭങ്ങളുമിടചേര്‍ന്നാ-
          ദൃശ്യമിന്നൊരു പകല്‍ക്കിനാവു മാത്രം.

ഈ മണ്ണിലിനിയും വര്‍ഷിക്കുമോ
ഗഗനമേ നിന്റെ പീയൂഷധാര ?
മറ്റൊരു മേഘരാഗം പാടുവാന്‍
ഇനിയുംവരുമോ പ്രേമഗായകന്‍ ?

           നഷ്ടമായ തുലാവര്‍ഷത്തിനായിന്നും
           കാതോര്‍ത്തു കാത്തിരിക്കുന്ന വേഴാമ്പലേ ..
           മഴയെത്തുവാനായി നോമ്പുനോക്കും
           നിന്‍ വ്രതശുദ്ധിയാരു കണ്ടൂ?

വസന്തങ്ങളെത്രമേല്‍ കൊഴിഞ്ഞാലുമീ-
കാലചക്രമെത്രയേറെയുരുണ്ടാലും
മറവിയാകും മാറാലയ്ക്കാകുമോ..
മറയ്ക്കുവാനീ തപ്തചിന്തകളെന്നേയ്ക്കും

          അന്തരംഗം വെളിവാക്കുവാന്‍
          ഭാഷയതപൂര്‍ണ്ണമെന്നു പാടിയ
          മഹാകവേ ഇന്നുമെന്നും
          നീയനശ്വരനായ് വാഴ്ക !!




Saturday, May 12, 2012

കൊടുക്കാത്ത പൂവ്

ഒരിക്കല്‍...
എന്റെ മുറ്റത്തെ
റോസാച്ചെടിയില്‍ ഒരു പൂ വിരിഞ്ഞു.
അതിന്റെ സുഗന്ധം
എല്ലാവര്‍ക്കും ഇഷ്ടമായി.
അതിന്റെ നിറം
മനം മയക്കുന്നതായിരുന്നു.
അതു സ്വന്തമാക്കാന്‍
സുന്ദരികളുടെ
ഒരു നീണ്ടനിരയുണ്ടായിരുന്നു.
പക്ഷേ...
ഞാനതാര്‍ക്കും കൊടുത്തില്ല.
അവരൊക്കെ എന്നെ ശപിച്ചു .
ഒടുവില്‍....
അത് വാടിക്കൊഴിഞ്ഞ്
നിലത്തുവീണു.
അത്....
ആര്‍ക്കെങ്കിലും
കൊടുക്കേണ്ടതായിരുന്നു.

Thursday, May 3, 2012

ഷോപ്പിംഗ് ഓണ്‍ലൈനില്‍..... Online Shopping

ഓണ്‍ലൈന്‍ യുഗമാണല്ലോ ഇത്.... ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റി  ഇതാ ചില കാര്യങ്ങള്‍..... ചിലരെങ്കിലും ആശങ്കപ്പെടുന്നതുപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സാഹസം പിടിച്ച ഒന്നല്ല.പിന്നെ Internet മായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും അതീവ ജാഗ്രതപുലര്‍ത്തണമെന്ന അടിസ്ഥാനപാഠം ഇവിടെയും ഓര്‍ക്കുക.
ഓണ്‍ലൈന്‍ ഷോപ്പിംഗ്  സൈറ്റുകള്‍ നിരവധിയാണ്. വിശ്വസനീയമായ സൈറ്റ് തെരഞ്ഞെടുക്കുക.
  • ഷോപ്പിംഗ് നടത്താനുള്ള site ല്‍ പ്രവേശിച്ച് ഉല്പന്നം തെരഞ്ഞെടുക്കുക.
  • Buy Order നല്‍കുക.
  • ഇതോടെ പണം നല്‍കാനുള്ള രീതി തെരഞ്ഞെടുക്കാനുള്ള options ലഭിക്കും.
  • Internet Banking, Credit Card, Debit cum ATM Card ഇവയില്‍ ഏതെങ്കിലും രീതിയില്‍ പണമടയ്ക്കാം.
  • ഇതൊന്നും ഉപയോഗിക്കാതെ ഓര്‍ഡര്‍ ചെയ്ത സാധനം വീട്ടിലെത്തുമ്പോള്‍ കൊറിയര്‍കാരന്റെ കൈയില്‍ പണം ഏല്പിച്ചാലും മതി.ഇതിന് Cash On Delivery (COD) എന്നു പറയും. ചില സൈറ്റുകള്‍ ഈ സൗകര്യം അനുവദിക്കുന്നില്ല.
കമ്പനിയില്‍നിന്നും നേരിട്ട് ഉപഭോക്താവിന് purchase ചെയ്യാന്‍ കഴിയുന്നതിനാല്‍ ഇടനിലക്കാര്‍ ഒഴിവാകുന്നു എന്നതിനാല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍  ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം.
ഇലക്ട്രോണിക്, ഹോം അപ്ലയന്‍സസ്, ടെക്സ്റ്റൈല്‍, ....... എന്തും ഓണ്‍ലൈനില്‍ കിട്ടും.
ചില ഓണ്‍ലൈന്‍ ഷോപ്പിംഗ്  സൈറ്റുകള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് സംബന്ധിച്ച കുറേ വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും......