Friday, August 12, 2011

Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.


Ubuntu 10.04 ല്‍ ഉള്ള photorec ഉപയോഗിച്ച് Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം. ഒരു Memory card ല്‍ നിന്നും delete ചെയ്ത pdfഫയലുകള്‍ തിരിച്ചെടുക്കുന്ന രീതി ഇവിടെ വിശദീകരിക്കുന്നു.
  1. Memory card സിസ്റ്റവുമായി കണക്ട് ചെയ്യുക.
  2. Application – Accessories – Terminal
  3. photorec എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.


  4. sudo എന്ന് highlight ചെയ്ത് പുതിയ window ലഭിക്കും. Enter അമര്‍ത്തുക.
  5. password ആവശ്യപ്പെടും. നല്‍കുക. ( password ടൈപ്പ് ചെയ്യുമ്പോള്‍ സ്ക്രീനില്‍ ഒരു മാറ്റവും കാണില്ല.ശരിയായി ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.)
  6. Hard disc,കണക്ട് ചെയ്തിട്ടുള്ള Pen drive,Memory card ഇവയെല്ലാം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. Arrow keys ഉപയോഗിച്ച് ആവശ്യമായ media സെലക്ട് ചെയ്യുക. Proceed സെലക്ട് ചെയ്ത് Enter അമര്‍ത്തുക.


  7. Partition table typeപ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. Enter അമര്‍ത്തുക.
  8. Partition table പ്രദര്‍ശിപ്പിക്കും. Arrow keys ഉപയോഗിച്ച് ആവശ്യമായ Partition സെലക്ട് ചെയ്യുക. ഈ ഉദാഹരണത്തില്‍ whole disk ആണ് സെലക്ട് ചെയ്തത്. തുടര്‍ന്ന് window യുടെ താഴെയുള്ള File Opt എന്ന മെനു Arrow keys ഉപയോഗിച്ച് സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.


  9. വിവിധ File Formats പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. എല്ലാ format ഉം സെലക്ട് ചെയ്തിട്ടുണ്ടാവും. നമുക്ക് recover ചെയ്യേണ്ട File Format മാത്രം സെലക്ട് ചെയ്യണം. ഇല്ലെങ്കില്‍ ഈ media യില്‍ നിന്നും delete ആയ എല്ലാ ഫയലുകളും വീണ്ടെടുക്കും.ഏതാണ്ട് 390 File Formats തിരിച്ചെടുക്കാനുള്ള കഴിവ് photorec ന് ഉണ്ട്. കീബോര്‍ഡിലെ ' S ' എന്ന കീ അമര്‍ത്തുക. Selection നഷ്ടപ്പെടും. Arrow keys ഉപയോഗിച്ച് ആവശ്യമായ File Format ല്‍ എത്തുക. Space bar അമര്‍ത്തുക. ഇവിടെ നല്‍കിയിരിക്കുന്ന ഉദാഹരണത്തില്‍ pdf മാത്രം സെലക്ട് ചെയ്തിരിക്കുന്നു.window യുടെ താഴെ Quit എന്ന് highlight ചെയ്തിട്ടുണ്ടാവും. തുടര്‍ന്ന് Enter അമര്‍ത്തുക.


  10. ഇതോടെ main menu വില്‍ തിരികെയെത്തും. Arrow keys ഉപയോഗിച്ച് window യുടെ താഴെക്കാണുന്ന search സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.
  11. File system type സെലക്ട് ചെയ്യാന്‍ ആവശ്യപ്പെടും. ext2,ext3,ext4 തുടങ്ങിയവ Linux file system ആണ്.Fat,Ntfs ഇവ Windows file system ആയിരിക്കും. Arrow keys ഉപയോഗിച്ച് സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.


  12. തുടര്‍ന്നുവരുന്ന window യില്‍ ഫയല്‍ recover ചെയ്യേണ്ട സ്ഥലമാണ് ചോദിക്കുന്നത്. കീബോര്‍ഡിലെ ' Y ' എന്ന കീ അമര്‍ത്തുക. Home ല്‍ recup_1 എന്ന folder നിര്‍മ്മിച്ച് അതില്‍ ഫയലുകള്‍ recover ചെയ്ത് സൂക്ഷിക്കും.


5 comments:

  1. we cant delete again this recup file. how can it delete?

    joby

    ReplyDelete
  2. log in as root...then we can delete the recup file.(For creating root --- take terminal,type- sudo passwd

    ReplyDelete
  3. വൈകിയാണെങ്കിലും അഭിനന്ദനം. ഒരു കൂട്ടുകാരനൊരാവശ്യമുണ്ടായി. Re-share ചെയ്തു

    ReplyDelete
  4. sir thank you for your valuable information...i got so many important files from my memory card that i have formated .....

    ReplyDelete