Saturday, May 12, 2012

കൊടുക്കാത്ത പൂവ്

ഒരിക്കല്‍...
എന്റെ മുറ്റത്തെ
റോസാച്ചെടിയില്‍ ഒരു പൂ വിരിഞ്ഞു.
അതിന്റെ സുഗന്ധം
എല്ലാവര്‍ക്കും ഇഷ്ടമായി.
അതിന്റെ നിറം
മനം മയക്കുന്നതായിരുന്നു.
അതു സ്വന്തമാക്കാന്‍
സുന്ദരികളുടെ
ഒരു നീണ്ടനിരയുണ്ടായിരുന്നു.
പക്ഷേ...
ഞാനതാര്‍ക്കും കൊടുത്തില്ല.
അവരൊക്കെ എന്നെ ശപിച്ചു .
ഒടുവില്‍....
അത് വാടിക്കൊഴിഞ്ഞ്
നിലത്തുവീണു.
അത്....
ആര്‍ക്കെങ്കിലും
കൊടുക്കേണ്ടതായിരുന്നു.

5 comments:

  1. നല്ല വരികള്‍ !ആശംസകള്‍

    ReplyDelete
  2. ആര്‍ക്കെങ്കിലും കൊടുത്തിരുന്നെങ്കിലോ .? :)

    ReplyDelete
  3. കൊടുക്കേണ്ടതായിരുന്നു. പൂവിന്റെ ജന്മം പിന്നെയെന്തിനാണ്...?

    ReplyDelete
  4. തനി നാടന്‍ കഥ നന്നായിട്ടുണ്ട്
    കൊടുക്കാനുള്ളത് കൊടുക്കണേ ......!!??

    sunil george
    ghs muttom blog


    ഞങ്ങളുടെ ബ്ലോഗും ഒന്നു സന്ദര്‍ശിക്കണേ-വിലാസം :ghsmuttom.blogspot.com

    ReplyDelete
  5. This comment has been removed by the author.

    ReplyDelete