Tuesday, July 12, 2011

Downloading Audio – Video Files in Ubuntu 10.04



Ubuntu10.04 ഉപയോഗിക്കുന്നവര്‍ക്ക് MozillaFirefox – ന്റെ ഒരു Addon ഉപയോഗിച്ച് നെറ്റില്‍നിന്നും  മിക്കവാറും എല്ലാ  Audio– Video ഫയലുകളും download ചെയ്യാന്‍  കഴിയും.Copyright തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി നിയമം അനുവദിക്കുന്ന സൈറ്റുകള്‍ തെരഞ്ഞെടുക്കാന്‍  പ്രത്യേകം ശ്രദ്ധിക്കുക.
  1. ഇന്റര്‍നെറ്റ് കണക്ട് ചെയ്യുക.
  2. Application – Internet – Mozilla Firefox തുറക്കുക
  3. Tools മെനുവിലെ Add ons എന്നതില്‍ click ചെയ്യുക.
  4. ഒരു പുതിയ window തുറന്നുവരും. അതില്‍ Get – Add ons എന്നതില്‍ click ചെയ്യുക.
  5. തുടര്‍ന്ന് see All Recommended Add ons എന്നതില്‍ click ചെയ്യുക.
  6. Mozilla Firefox – ന്റെ Add on page തുറന്നുവരും.
  7. പേജ് scroll ചെയ്ത് Video Download Helper എന്ന Add on കണ്ടെത്തുക.
  1. Add to Firefox എന്നതില്‍ click ചെയ്യുക.
  2. ഒരു warning message പ്രത്യക്ഷപ്പെട്ടേക്കാം.
  1. Install എന്നതില്‍ click ചെയ്യുക.
  2. Installation പൂര്‍ത്തിയാക്കി Restart Firefox എന്നുവരും.

  3. Restart Firefox എന്നതില്‍ click ചെയ്യുക.
  4. ഇനി Firefox തുറന്നുവരുമ്പോള്‍ Tool bar – ല്‍ Video Download Helper ന്റെ icon കാണാം.

  5. Tools – Add ons – Extensions തുറക്കുക.
  6. Download Helper സെലക്ട് ചെയ്ത് preferences – ല്‍ click ചെയ്യുക.

  7. തുറന്നുവരുന്ന preference ജാലകത്തില്‍ എല്ലാ box ലും tick നല്‍കുക.

  1. എല്ലാ വിന്‍ഡോകളും close ചെയ്യുക.
  2. Mozilla Firefox തുറന്ന് ഏതെങ്കിലും ഓഡിയോ അല്ലെങ്കില്‍ വീഡിയോ സൈറ്റ് play ചെയ്യുക.(youtube etc.)
  3. Tool bar – ല്‍ Download Helper Icon ചലിക്കുന്നതു കാണാം.
  4. Download Helper Icon – ന് അടുത്തുള്ള drop down arrow യില്‍ ക്ലിക്ക് ചെയ്താല്‍ download ചെയ്യാനുള്ള പല options കാണാം.